Breaking News

അച്ഛനോ, അന്തകനോ? തിരുവല്ലത്ത് അച്ഛന്‍ കൈക്കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നു

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ കൈക്കുഞ്ഞിനെ അച്ഛന്‍ പുഴയിലെറിഞ്ഞ് കൊന്നു. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40 ദിവസം പ്രായമുള്ള ശിവഗംഗയുടെ നൂലുകെട്ട് ദിവസമായിരുന്നു ഇന്നലെ.
തുടര്‍ന്നു രാത്രി ഏഴരയോടെയാണ് പിതാവ് ഉണ്ണികൃഷ്ണന്‍ (25) കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. നൂലുകെട്ടിന് ശേഷം ഇന്നലെ രാത്രി നെടുമങ്ങാട്ടുള്ള തന്റെ അമ്മയെ കാണിക്കാനെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. എന്നാല്‍ ഇന്ന് രാവിലെയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കിയിരുന്നുവെന്ന് അമ്മൂമ്മ ചന്ദ്രിക പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *