Breaking News

ലൈംഗിക ചേഷ്ട കാണിച്ചു: ആറ്റിങ്ങലില്‍ യുവാക്കള്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: പൊതു സ്ഥലത്ത് ലൈംഗിക ചേഷ്ട കാണിച്ചതിന് ആറ്റിങ്ങല്‍ പോലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തു. രണ്ട് സംഭവങ്ങളിലായാണ് രണ്ട് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് സംഭവവും ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് നടന്നത്. ഒരേ ദിവസം തന്നെ ഏകദേശം ഒരു മണിക്കൂറിന്റെ ഇടവേളയിലാണ് സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള രണ്ട് സംഭവങ്ങളും നടന്നിട്ടുള്ളത്.

രാവിലെ 9.45 ന് നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ കിഴുവിലം കടുവയില്‍ മതിയോട് ചോതി ഭവനില്‍ കിരണ്‍കുമാറി(22)നെയും രാവിലെ 10.40 ന് നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ മുദാക്കല്‍ വാളക്കാട് ചരുവിള പുത്തന്‍വീട്ടില്‍ അരുണി(22)നെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്, ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് രണ്ട് സംഭവവും പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കെ.പി.ആക്ട് 119(എ) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *