Breaking News

വിവാഹ വാഗ്ദാനം നല്‍കി പീഡനം: പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിലായി

വര്‍ക്കല: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ പാലച്ചിറ ലേഖാലയത്തില്‍ സുരേഷിന്റെ മകന്‍ ലിജു(22) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവരികയുമായിരുന്നു ഇയാള്‍. അടുത്തിടെ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഇതോടെയാണ് പെണ്‍കുട്ടി പരാതിപ്പെട്ടത്. അറസ്റ്റിലായ പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *