

വർക്കല ∙ ഇടവ പാറയിൽ കളരിക്ക് സമീപം കായലിൽ കുളിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. കൊച്ചറ കിഴക്കതിൽ വീട്ടിൽ അൻവർഷാ (42) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളോ ടൊപ്പം കായലിൽ കുളിക്കാനെത്തിയ അൻവർഷാ, ഏകദേശം 100 മീറ്റർ ദൂരത്തിലെ കണ്ടൽക്കാടുകളിലേക്ക് നീന്തി പോയതിനെ തുടർന്ന് തിരികെ കരയിലേക്ക് വരുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയതായാണ് വിവരം.

പിന്നീട് നടത്തിയ തിരച്ചിലിൽ അൻവർഷായുടെ മൃതദേഹം കായലിൽ നിന്നും കണ്ടെത്തി. അയിരൂർ പോലീസ് ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ട ത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി.

