Breaking News

ആറ്റിങ്ങലിൽ തുറക്കാത്ത വനിതാ ഹോസ്റ്റൽ: ആറ്റിങ്ങലിൽ തുറക്കാത്ത വനിതാ ഹോസ്റ്റൽ

ആറ്റിങ്ങൽ വലിയകുന്നിലെ വനിതാ ഹോസ്റ്റൽ

ആറ്റിങ്ങൽ : നിർമാണം പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ആറ്റിങ്ങൽ നഗരസഭയുടെ വനിതാ ഹോസ്റ്റൽ തുറക്കുന്നില്ല. നഗരത്തിൽ ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനുമാ യെത്തുന്ന വനിതകൾക്ക് സുരക്ഷിതമായ താമസം ഒരുക്കാൻ ലക്ഷ്യമിട്ടാണ് വനിതാ ഹോസ്റ്റൽ സജ്ജമാക്കിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഹോസ്റ്റൽ അടഞ്ഞുകിടപ്പാണ്. മുൻ ഭരണസമിതിയുടെ കാലത്ത് വലിയകുന്നിൽ നഗരസഭയുടെ ഭൂമിയിൽ മുനിസിപ്പൽ ക്വാർട്ടേഴ്‌സിനു സമീപമാണ് വനിതാ ഹോസ്റ്റൽ നിർമിച്ചത്. കെട്ടിടം പൂർത്തിയാക്കി ഉപകരണങ്ങളും സ്ഥാപിച്ചശേഷമാണ് ഉദ്ഘാടനം നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *