Breaking News

ജനപങ്കാളിത്തത്തോടെ വിദ്യാലയ ശുചീകരണം

കിഴുവിലം : വിദ്യാലയ ശുചീകരണ പരിപാടി പൊതുജനപങ്കാളിത്തത്തോടെ നടന്നു. കിഴുവിലം ഗ്രാമപ്പഞ്ചായത്തുതല ഉദ്ഘാടനം കിഴുവിലം ഗവ. യു.പി.എസിൽ പ്രസിഡന്റ് ആർ.മനോൻമണി നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.സുലഭ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിനിത, വാർഡംഗം അനീഷ് ജി.ജി., പ്രഥമാധ്യാപകൻ എസ്.സതീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി ഡി.എസ്.ഷീജ എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾ, പി.ടി.എ. അംഗങ്ങൾ, എസ്.എം.സി. അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ, യുവജനസംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *