Breaking News

കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കണ്ണൂര്‍: കിണറ്റില്‍ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. എരഞ്ഞോളി കുടക്കളത്ത് ഇന്ന് പുലര്‍ച്ചയാണ് പന്നികള്‍ കിണറ്റില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. പത്തനംതിട്ട സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തില്‍ കയറിയ കാട്ടുപന്നിയെയും വെടിവച്ച് കൊന്നു. സീതത്തോട് പഞ്ചായത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. പന്നിയെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാരില്‍ ചിലര്‍ പന്നിയെ ഓഡിറ്റോറിയത്തിനുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ നാട്ടുകാരെത്തി. ഓഡിറ്റോറിയത്തിനുള്ളില്‍ വച്ച് തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചു.

വിവരമറിഞ്ഞ് പത്ത് മണിയോടെ ഗൂഡ്രിക്കല്‍ റേയിഞ്ചിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. ഇതിനിടെ ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ വെടിവച്ച് കൊല്ലാന്‍ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രമോദ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ പാനല്‍ ലിസ്റ്റില്‍ ഉള്ള ഷൂട്ടര്‍ അഭി.ടി.മാത്യുവിനെയും വടശ്ശേരിക്കരയില്‍ നിന്ന് വിളിച്ചു വരുത്തി. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ ഷൂട്ടര്‍ അഭി.ടി.മാത്യു പന്നിയെ വെടിവച്ചു കൊന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *