

വർക്കല : വർക്കല സ്വദേശിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിതുര സ്വദേശി പിടിയിലായി .തിരുവനന്തപുരം വിതുര സ്വദേശിയായ വിനോബാഭാവേ നികേതനിൽ മരുതംകുഴി വീട്ടിൽ ദിനേശൻ (40) ആണ് വർക്കല അയിരൂർ പോലീസിന്റെ പിടിയിലായത്. വർക്കല സ്വദേശിനിയായ യുവതിയുടെ വീട്ടിൽ ആശാരിപ്പണിക്കായി എത്തിയ ദിനേശൻ തന്ത്രപൂർവ്വം യുവതിയുടെ ഫോൺ നമ്പർ കൈവശ പ്പെടുത്തുകയും. തുടർന്ന് ഫോണിലൂടെ സൗഹൃദം ദൃഢപ്പെടുത്തുകയും ചെയ്തു .
വീഡിയോ കോളിങ്ങിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ തന്ത്രപൂർവ്വം ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു.. ഇതിനിടയിൽ ഇയാൾ യുവതിയിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞ് 1,15,000 രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. യുവതി പണം തിരികെ ആവശ്യ പ്പെട്ട് തുടങ്ങിയതു മുതൽ ഇയാൾ യുവതിയെ പല രീതിയിൽ ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുള്ള ഭീഷണിയായിരുന്നു . അത് വക വയ്ക്കാതെ യുവതി വീണ്ടും പണം തിരികെ ആവശ്യപ്പെട്ട തോടെ പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയക്കുകയായിരുന്നു. തുടർന്നാണ് യുവതി വർക്കല അയിരൂർ പോലീസിൽ പരാതി നൽകിയത് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിതുരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധ നയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ …







