

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം 2025 ആഘോഷിച്ചു. എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിലും കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളിലും ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ആർ. ജിബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർമാരായ കെ.പി. രാജഗോപാലൻ പോറ്റി, കെ.ജെ. രവികുമാർ, എസ്.എം.സി ചെയർമാൻ ആർ.ചിത്രകുമാർ, ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, സീനിയർ അദ്ധ്യാപകൻ എൻ. സാബു, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.
അമ്മമാരെ ഉൾപ്പെടുത്തി നടപ്പാക്കിയ “അക്ഷരതാര” പദ്ധതിയിൽ വിജയം നേടിയ എസ്.എസ്. ആശയ്ക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകി.

