
വര്‍ക്കല: വര്‍ക്കലയില്‍ പ്രവര്‍ത്തന സജ്ജമായ രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉദ്ഘാടനം ഫെബ്രുവരി 11 വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ക്കലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതികളില്‍ ഒന്നാണ് വര്‍ക്കലയിലെ രംഗകലാ കേന്ദ്രം. കേരളത്തില്‍ അന്യംനിന്ന് പോകുന്നു പരമ്പരാഗത കലകളുടെയും, നാടന്‍ കലകളെയും, ഗിരി വര്‍ഗ്ഗ കലാരൂപങ്ങളെയും സംരക്ഷിക്കുകയും ഒപ്പം ക്ലാസിക്കല്‍ കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുവാന്‍ ലക്ഷ്യമിടുന്ന അനന്യമായ ഒരു കേന്ദ്രമാണ് വര്‍ക്കലയില്‍ രൂപം കൊള്ളുന്നത്.
വിനോദസഞ്ചാര വകുപ്പ് നല്‍കിയ രണ്ടേക്കര്‍ സ്ഥലത്ത് 13,000 ചതുരശ്ര അടിയില്‍ 2017 മെയ് 31-ാംതീയതി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്തുത പദ്ധതിയില്‍ കൂത്തമ്പലം, കളരിത്തറ, 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ചുവര്‍ചിത്രം, ആനപ്പള്ള ചുറ്റുമതില്‍, ആമ്പല്‍കുളം, കാവ്, അംഫി തിയേറ്റര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ കലാസാംസ്‌കാരിക പൈതൃകങ്ങളെ പരിചയപ്പെടുത്തുന്നതും, പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെപ്പറ്റി പഠനാന്വേഷണങ്ങള്‍ക്ക് കളമൊരുക്കുന്നതുമാണ് ഈ കേന്ദ്രം സജ്ജമാക്കുന്ന സൗകര്യങ്ങള്‍.
ഇത്തരത്തില്‍ ഇന്ത്യയിലെ പ്രഥമ പൊതുമേഖല സംരംഭമായ ഈ കേന്ദ്രം ഭാവിയില്‍ മറ്റു രാജ്യങ്ങളിലുള്ള സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും നമ്മുടെ കലാപാരമ്പര്യം അനുഭവവേദ്യമാക്കുന്ന ഈ കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്.