വർക്കല: വർക്കല ശിവഗിരിക്ക് സമീപം തീപിടുത്തം. ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു വൃത്തിയാക്കിയ സ്ഥലത്ത് ബാക്കി കിടന്ന ഉണങ്ങിയ മരങ്ങളിലൂടെയാണ് തീ പടർന്നത്. ശിവഗിരി തുരപ്പിൻ മുഖത്തിന് സമീപത്തുള്ള മരങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ആളിപ്പടർന്ന തീയും പുകയും കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. സമീപവാസികൾ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 6.30നാണു തീ പടർന്നത്. വർക്കല ഫയർ ഫോഴ്സ് എത്തി തീ അണച്ചു.


