

വർക്കല: സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ടെലിവിഷനും പത്ത് കസേരകളും വർക്കല ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ വർക്കല റോട്ടറി ക്ലബ്ബ് സംഭാവന യായി നൽകി. ചടങ്ങ് സീനിയർ റോട്ടറിയൻ പ്രൊഫ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ആശുപത്രിയിലെ ഡോ. ശർമദ് ഖാൻ (MD), ചീഫ് മെഡിക്കൽ ഓഫീസർ പങ്കെടുത്തു.

ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഗ്യാം അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി റോട്ടറിയൻ സജി ചന്ദ്രലാൽ, ട്രഷറർ വിജയൻ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളായ ലൈജു അപ്പുക്കുട്ടൻ, രാജേന്ദ്രൻ, ബോബി സുഗുണൻ, പ്രസന്നകുമാർ, ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വർക്കല റോട്ടറി ക്ലബ്ബിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ നാട്ടുകാരും, ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.

