Breaking News

വിദേശ വനിതകളെ ശല്യപ്പെടുത്തിയ യുവാവിനെ വർക്കല പോലീസ് അറസ്റ്റ്‌ ചെയ്തു

വർക്കല: വർക്കല തിരുവമ്പാടി ബീച്ചിൽ നിന്ന് കുരയ്ക്കണ്ണിയിലുള്ള ഹോംസ്റ്റേയിലേക്ക് പോകുന്ന വഴി കുറ്റിക്കാട്ടു ക്ഷേത്രത്തിനു സമീപം വച്ച് വിദേശ വനിതകളെ അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇടവാ മുക്കോലയ്ക്കൽ കളിക്കൽ വീട്ടിൽ മോഹനൻ പിള്ളയുടെ മകൻ മഹേഷിനെ(29) ആണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ് ദ്വിജേഷ്, എസ്.ഐ അനിൽകുമാർ, എ എസ്ഐ ജയപ്രസാദ്, ഷൈൻ , സി പി ഓ അൻവർ, ഷിറാസ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Related posts

Leave a Reply

Your email address will not be published. Required fields are marked *