
വര്‍ക്കല: വര്‍ക്കല നഗരസഭയിലെ ജനഹിതമറിയാനുള്ള വോട്ടെണ്ണല്‍ കൃത്യം 8 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഫലമറിഞ്ഞ രണ്ട് വാര്‍ഡും എല്‍.ഡി.എഫ് നേടി. നഗരസഭയിലെ ഒന്നാം വാര്‍ഡിലെ (വിളക്കുളം) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 467 വോട്ട് നേടിയാണ് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാരി 109 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥി സജ്ന 48 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. രണ്ടാം വാര്‍ഡില്‍(ഇടപ്പറമ്പ്) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.ജയചന്ദ്രന് 266 വോട്ട് നേടി ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 239 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി അരുണ്‍ സഞ്ജയ് 223 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പുന്നമൂട് സന്തോഷ് 47 വോട്ടും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വിജു.ആര് 1 വോട്ടും നേടി.