Breaking News

വര്‍ക്കല നഗരസഭ: ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല നഗരസഭയുടെ ഭരണം പിടിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമം തുടങ്ങി. ആകെയുള്ള 33 സീറ്റുകളില്‍ ബി.ജെ.പിക്ക് പതിനൊന്നും എല്‍.ഡി.എഫിന് പന്ത്രണ്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇവിടെ വിജയിച്ചു. ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടെ നിര്‍ത്തിയാല്‍ ബി.ജെ.പിക്ക് 14 പേരുടെ പിന്തുണയാകും.
ഇതില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇതിനകം തന്നെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതായി ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു. ഇതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ക്യാമ്പ് തുടരുകയാണ്. ഭരണ സമിതി രൂപീകരിക്കാന്‍ പിന്നെയും 3 പേരുടെ പിന്തുണ ആവശ്യമാണ്. ഇതിനായി യു.ഡി.എഫിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളും ബി.ജെ.പി നേതൃത്വം നടത്തുന്നുണ്ട്. നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഒട്ടുമിക്ക വാര്‍ഡുകളിലും കടുത്ത ത്രികോണ മത്സരമാണ് നടന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *