
കോഴിക്കോട്: സി.പി.എമ്മിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി നിര്‍ണയം വ്യാഴാഴ്ച തുടങ്ങും. ജില്ലാ സെക്രട്ടേറിയറ്റുകളില്‍നിന്ന് ഉയര്‍ന്ന് വന്നിട്ടുള്ള നിര്‍ദേശങ്ങളും സ്ഥാനാര്‍ത്ഥികളുടെ പേരുകളും സംസ്ഥാന സെക്രട്ടേറിയറ്റ് വിശകലനം ചെയ്യും. വര്‍ക്കല മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ അഡ്വ.വി.ജോയിയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. വര്‍ക്കല മണ്ഡലത്തില്‍ അഡ്വ.ജോയിയുടെ പേര് മാത്രമേ ഉയര്‍ന്നുവന്നിട്ടുള്ളൂവെന്നതിനാല്‍ അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന പട്ടിക വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിടും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാലും ഇവ വീണ്ടും ജില്ലാ കമ്മിറ്റികളിലേക്ക് ചര്‍ച്ചയ്ക്കുവെക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ കമ്മിറ്റികളുടെ യോഗം.
ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ഉയര്‍ന്നുവന്ന സ്ഥാനാര്‍ഥി പട്ടിക:
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത്- എ. പ്രദീപ്കുമാര്‍ എം.എല്‍.എ., പേരാമ്പ്ര- മന്ത്രി ടി.പി. രാമകൃഷ്ണന്‍, കൊയിലാണ്ടി- കെ. ദാസന്‍ എം.എല്‍.എ., എം. മെഹബൂബ്, ബേപ്പൂര്‍- പി.എ. മുഹമ്മദ് റിയാസ്, തിരുവമ്പാടി- ഗിരീഷ് ജോണ്‍, ബാലുശ്ശേരി- കെ.എം. സച്ചിന്‍ദേവ്, ഇ. രമേശ് ബാബു, കുറ്റ്യാടി- കെ.പി. കുഞ്ഞമ്മദ്കുട്ടി, കോഴിക്കോട് സൗത്ത്- സി.പി. മുസാഫര്‍ അഹമ്മദ് തൃശ്ശൂര്‍: ഇരിങ്ങാലക്കുട- കെ.ആര്‍. വിജയ, ആര്‍. ബിന്ദു, മണലൂര്‍- മുരളി പെരുനെല്ലി, വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി, ഗുരുവായൂര്‍- ബേബി ജോണ്‍. പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍. തിരുവനന്തപുരം: ആറ്റിങ്ങല്‍- ഒ.എസ്. അംബികാകുമാരി, നേമം- വി. ശിവന്‍കുട്ടി, കഴക്കൂട്ടം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വര്‍ക്കല- വി. ജോയി, വാമനപുരം-ഡി.കെ. മുരളി, വട്ടിയൂര്‍ക്കാവ്- വി.കെ. പ്രശാന്ത്, പാറശ്ശാല- സി.കെ. ഹരീന്ദ്രന്‍, കാട്ടാക്കട- ഐ.ബി. സതീഷ്, നെയ്യാറ്റിന്‍കര- കെ. ആന്‍സലന്‍. വയനാട്: മാനന്തവാടി -ഒ.ആര്‍. കേളു എം.എല്‍.എ., സുല്‍ത്താന്‍ ബത്തേരി- എം.എസ്. വിശ്വനാഥന്‍, ടി.കെ. രമേശ്, എ.എം. പ്രസാദ്. കോട്ടയം: കോട്ടയം- അഡ്വ. അനില്‍ കുമാര്‍, ടി.ആര്‍. രഘുനാഥന്‍, ഏറ്റുമാനൂര്‍- കെ. സുരേഷ് കുറുപ്പ്, വി.എന്‍. വാസവന്‍, പുതുപ്പള്ളി – ജെയ്ക് സി. തോമസ്, കെ.എം. രാധാകൃഷ്ണന്‍.