
വര്‍ക്കല: വര്‍ക്കലയിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിന് ബൈപ്പാസ് റോഡ് അളന്നുതിരിച്ച് കല്ലിടല്‍ കര്‍മ്മം അഡ്വ.വി.ജോയി എംഎല്‍എ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം.പി.പ്രേംലാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ത്, പ്രദേശ വാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശിവഗിരി മട്ടിന്‍മൂട് ജങ്ഷനു താഴെ നിന്നാരംഭിച്ച് സ്റ്റാര്‍ തിേയറ്ററിനു സമീപം അവസാനിക്കുന്ന രീതിയിലാണ് ബൈപ്പാസിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ബൈപ്പാസിനായുള്ള നൂറിലധികം സര്‍വേ നമ്പരുകള്‍ ടൗണ്‍ പ്ലാനിങ് വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന്റെ അടിസ്ഥാനത്തില്‍ സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം പരസ്യം ഗസറ്റില്‍ പരസ്യപ്പെടുത്തി. ഇതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലായി 85 പേരുടെ വസ്തുക്കള്‍ ഏറ്റെടുക്കും.
ബ്ലോക്ക് നമ്പര്‍ 187 റീസര്‍വെ നമ്പര്‍ 94, 50, 47, 49, 53. ബ്ലോക്ക് നമ്പര്‍ 127-ലെ 171, 172, 123, 124, 81, 82, 84, 85, 9, 7, 10, 15, 16, 17, 18, 19. ബ്ലോക്ക് നമ്പര്‍ 126-ലെ 76, 77, 78, 63, 64, 61, 62, 90, 60, 48, 47, 46, 37, 36, 24, 25, 27, 26, 8, 9. ബ്ലോക്ക് നമ്പര്‍ 122-ലെ 42, 44, 45, 49, 50, 18, 52, 17, 54, 55, 15, 58, 57, 56. ബ്ലോക്ക് നമ്പര്‍ 119-ലെ 77, 79, 66, 67, 68, 37, 38, 39, 58, 41, 57, 56, 54, 55, 53, 9. ബ്ലോക്ക് നമ്പര്‍ 59-ലെ 34, 37, 64, 65, 66, 67, 33, 32, 26, 27, 28, 5, 6, 7 എന്നീ നമ്പരുകളിലുള്ള വസ്തുക്കളാണ് ഏറ്റെടുക്കേണ്ടിവരുന്നത്.