

വര്‍ക്കല: ഉല്പാദന മേഖലയ്ക്ക് ഉണര്‍വേകി വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്‍ രാജാണ് ബജറ്റ് അവതരിപ്പിച്ചത്. വനിതാ വികസന മേഖലയ്ക്കും കായിക മേഖലയ്ക്കും ബജറ്റ് പ്രധാന്യം നല്‍കുന്നുണ്ട്. ഉല്പാദന മേഖലയ്ക്ക് ഉണര്‍വേകി നെല്‍കൃഷി വികസനം, ഭക്ഷ്യസുരക്ഷ, കാര്‍ഷിക മേഖല, ജലസംരക്ഷണം എന്നിവ ഉറപ്പാക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഇതര വരുമാനത്തില്‍ 3,92,000/-രൂപയും വികസന ഫണ്ടിനത്തില്‍ 9,57,02,900/- രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ 79,17,000/- രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 30,36,20,000/- രൂപയും മറ്റ് ഫണ്ടിനത്തില്‍ 3,64,44,100/- രൂപയും മുന്‍ ബാക്കി 53,85,986/- രൂപയും ഉള്‍പ്പെടെ 44,94,61,986/- രൂപ വരവും 44,39,17,000/- രൂപ ചെലവും 55,44,986/- രൂപ വര്‍ഷാവസാന നീക്കിയിരിപ്പും പ്രതീക്ഷിച്ചുളള ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. ബജറ്റ് അവതരണ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍ അദ്ധ്യക്ഷത വഹിച്ചു.

സമഗ്ര നെല്‍കൃഷി വികസനത്തിനായി കേദാരം, വിള ആരോഗ്യ ക്ലിനിക്കുകളുടെ ശാക്തീകരണത്തിനായി സഞ്ജീവനി, മഞ്ഞള്‍ കൃഷി വ്യാപനത്തിനുളള പദ്ധതികളും കാര്‍ഷിക മേഖലയിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്ലോക്കുതല കാര്‍ഷിക വിപണിയെ ശക്തിപ്പെടുത്തുന്നതിനുള്‍പ്പെടെയുളള പദ്ധതിക്കായി 44,50,000/- രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതു ഇടങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ പരിപാടി തുടങ്ങി മറ്റു കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 4,50,000/- രൂപയും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ക്ഷീരവികസനത്തിന് 56,50,000/- രൂപയും ചെറുന്നിയൂര്‍ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിഹിതമായി 6,00,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. മണമ്പൂര്‍ സി.എച്ച്.സി യുടെ പ്രവര്‍ത്തനത്തിനായി ആരോഗ്യമേഖലയില്‍ 97,50,000/- രൂപയും വകയിരുത്തി.

ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള മണമ്പൂര്‍ സി.എച്ച്.സി യുടെ പ്രവര്‍ത്തനത്തിനായി ആരോഗ്യമേഖലയില്‍ 97,50,000/- രൂപ, മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലത്തിനായി ഭൂമി വാങ്ങുന്നതിലേക്കായി 30,00,000/- രൂപ, കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന ”അഗ്‌നിച്ചിറകുകള്‍’ യൂത്ത് അക്കാദമിക്കായി 5,00,000/- രൂപ, യുവജനതയോടൊപ്പം തന്നെ വയോജനങ്ങള്‍ക്കുവേണ്ടി പകല്‍വീട്, സായംപ്രഭ പോലുളള വയോജന ക്ലബ്ബ് തുടങ്ങിയ വയോജനക്ഷേമ പദ്ധതികളിലൂടെ വയോജനങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനുളള പദ്ധതികള്‍ക്കായി 14,65,000/- രൂപ ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള ക്ഷേമപദ്ധതികള്‍ക്കായി 30,00,000/- രൂപ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗന്‍വാടികളുടെ സമഗ്രവികസനത്തിനും, പശ്ചാത്തല അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പോഷകാഹാരത്തിനുമായി 52,50,000/- രൂപ എന്നിങ്ങനെ വിവിധ മേഖലകളെയും ബജറ്റില്‍ പരിഗണിച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികള്‍ക്ക് പഠന മുറി, ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങുന്നതിനായുളള പദ്ധതികള്‍ എന്നിവയുള്‍പ്പെടുന്ന സേവനമേഖലയില്‍ 39,88,10,000/- രൂപ വകയിരുത്തിയിരിക്കുന്നു. തുല്യതാ പരീക്ഷക്കായി 2,70,000/- രൂപ, പശ്ചാത്തല മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 98,05,000/- രൂപ, വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 74,50,000/- രൂപ എന്നിങ്ങനെ എല്ലാ മേഖകളെയും സ്പര്‍ശിക്കുന്നതാണ് ബജറ്റ്. റോഡുകളുടെ നവീകരണം ഉള്‍പ്പെടെയുളള പശ്ചാത്തല മേഖലയിലെ പ്രവര്‍ത്തനങ്ങളും മികച്ച ഗതാഗത സൗകര്യം ലഭ്യമാക്കി ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ബീന, പ്രിയങ്ക ബിറില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുനിത.എസ്.ബാബു, എസ്.അക്ബര്‍, സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി.ബെന്നി, കുഞ്ഞുമോള്‍.ജി, സുശീലന്‍, രജനി അനില്‍, ഡി.എസ്.പ്രദീപ്, ഷാലിബ് വെട്ടൂര്‍, ജെസ്സി, സുറുമി തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കൃതജ്ഞത രേഖപ്പെടുത്തി.
