Breaking News

വിവരാവകാശ കമ്മീഷണറുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകള്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം സെപ്റ്റംബര്‍ 16 വൈകിട്ട് 5 മണിക്കകം സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 വിലാസത്തിലോ gadcdnslc@gmail.com ലേക്കോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോര്‍മയും www.gad.kerala.gov.in ല്‍ ലഭ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *