Breaking News

ആറ്റിങ്ങലില്‍ പോലീസിന്റെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ ദുരിതത്തില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പോലീസിന്റെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കാരണം യാത്രക്കാര്‍ ദുരിതത്തില്‍. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്നും അയിലം ഭാഗത്തേക്ക് തിരിയുന്ന റോഡിലാണ് അശാസ്ത്രീയമായ രീതിയില്‍ പോലീസ് താല്‍ക്കാലിക ഡിവൈഡറുകള്‍ നിരത്തി ഗതാഗതം നിയന്ത്രിക്കുന്നത്. ഈ ഡിവൈഡറുകള്‍ കാരണം ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് അയിലം ഭാഗത്തേക്ക് തിരിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആറ്റിങ്ങലില്‍ നിന്ന് അയിലം വഴി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

പോലീസ് ഡിവൈഡറുകള്‍ സ്ഥാപിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍. ബസുകള്‍ തിരിയാന്‍ പോലും സ്ഥമില്ലാത്ത രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകള്‍ ഇന്ന് നീക്കം ചെയ്യാം, നാളെ ചെയ്യാം എന്ന് പറയുന്നതല്ലാതെ പോലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നുമില്ല. രോഗികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ദുരിതമനുഭവിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പോലീസ് ഇത്തരമൊരു ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *