Breaking News

അപ്രതീക്ഷിത പ്രതിഷേധം, കൂട്ടരാജി; പൊന്നാനിയില്‍ സി.പി.എം പതറുന്നു

പൊന്നാനി: പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധത്തില്‍ സി.പി.എം നേതൃത്വം പതറുന്നു. സി.പി.എമ്മിന്റെ കേഡര്‍ പാര്‍ട്ടിയെന്ന ഖ്യാതിക്ക് കോട്ടംതട്ടും വിധത്തില്‍ കനത്ത പ്രതിഷേധമാണ് പൊന്നാനിയില്‍ ഉയരുന്നത്.
പൊന്നാനിയില്‍ നന്ദകുമാറിനെ മാറ്റി പകരം ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളുടെയും ആവശ്യം. ആ ആവശ്യം അംഗീകരിക്കാതെ നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാല് അംഗങ്ങളും വെളിയങ്കോട് എല്‍സിയിലെ നാല് അംഗങ്ങളും രാജിവച്ചു.
പൊന്നാനിയില്‍ പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ വനിതകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
അതേസമയം, ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി കെ.ടി.ജലീലിനെ മത്സരിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നീക്കത്തിലാണ് സി.പി.എം. അങ്ങനെയെങ്കില്‍ പി.നന്ദകുമാറിനെ തവനൂരിലേക്ക് മാറ്റും. എന്നാല്‍, കെ.ടി.ജലീല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *