Breaking News

വർക്കലയിൽ എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ

വർക്കല: എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു യുവാക്കൾ വർക്കല പോലീസിന്റെ പിടിയിൽ. വർക്കല തോക്കാട് സ്വദേശിയായ നൂറാ മൻസിലിൽ 24 വയസ്സുള്ള മുഹമ്മദ് അഫ്‌നാൻ , വർക്കല കാറാത്തല സ്വദേശിയായ ഷെരീഫ് മൻസിലിൽ 23 വയസ്സുള്ള മുഹ്സിൻ എന്നിവരാണ് ലഹരിവസ്തു ക്കളുമായി പിടിയിലായത്.

ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന അതിമാരക ലഹരി വസ്തുവായ എം.ഡി.എം.എ യുമായി രണ്ടു യുവാക്കൾ വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പ്രതികളുടെ ഇരുചക്ര വാഹനത്തിൽ കയറവേ ജില്ലാ റൂറൽ എസ്.പി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീം വളഞ്ഞ് പിടികൂടിയത്. തുടർന്ന് രണ്ട് പ്രതികളെയും ഡാൻസാഫ് ടിം വർക്കല പോലീസിന് കൈമാറി. പ്രതികളിൽ ഒരാളായ കാറാത്തല സ്വദേശി മുഹ്സിന്‍റെ ദേഹപരിശോധനയിൽ 28 ഗ്രാം എം.ഡി.എം.എ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. കൂടുതൽ ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

എക്സ്റേ എടുത്തുള്ള പരിശോധനയിൽ നിന്നും മലദ്വാരത്തിനു ള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചത് കണ്ടെത്തി. തുടർന്ന് അത് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിൽ നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. വർക്കല പോലീസ് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

എം ഡി എം എ കടത്തിയതിന് അഫ്നാന് ഇതിനുമുമ്പും രണ്ട് കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ റിമാൻഡിൽ ആയതിനുശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എം.ഡി.എം.എ കടത്ത് നടത്തിയത്. ജനുവരി മാസത്തിൽ റൂറൽ ഡാൻസാഫ് പിടികൂടുന്ന മൂന്നാമത്തെ കൊമേഴ്സിൽ ക്വാണ്ടിറ്റിയി ലുള്ള എംഡിഎംഎ കേസാണിത്.

തിരുവനന്തപുരം ജില്ല പോലീസ് മേധാവി സുദർശൻ ഐ.പി.എസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് , വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ റൂറൽ ഡാൻസാഫ് ടീമും , എക്സൈസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

വ്യാഴാഴ്ച രാത്രി മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതിയുടെ മലദ്വാരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് പാക്കറ്റ് പുറത്തെടുക്കാൻ സാധിച്ചില്ല. മയക്കുമരുന്ന് പായ്ക്കറ്റ് മലദ്വാരത്തിൽ നിന്നും ഉള്ളിലേക്ക് കടന്നു പോയതാണ് പുറത്തേക്ക് എടുക്കാൻ പറ്റാത്ത കാരണമെന്ന് നിഗമനം. തുടർന്ന് ഇന്ന് രാവിലെ വിദഗ്ധ ഡോക്ടർ മാരുടെ നേതൃത്വത്തിൽ കോളനോസ്കോപ്പി വഴി മയക്കുമരുന്ന് പാക്കറ്റ് പുറത്തെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *