Breaking News

കഞ്ചാവ് ചേർത്ത ജെല്ലി ചോക്ലേറ്റ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി കളെ ലക്ഷ്യമിട്ട് കഞ്ചാവ് ചേർത്ത ജെല്ലി ചോക്ലേറ്റ് വിൽപ്പന നടത്തി യ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ജെല്ലിക്ക് കഞ്ചാവ് ഇലയേക്കാളും ഹാഷിഷിനേക്കാളും ഉയർന്ന കിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു.

ബെംഗളൂരു: മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി കളെ ലക്ഷ്യമിട്ട് കഞ്ചാവ് ചേർത്ത ജെല്ലി ചോക്ലേറ്റ് വിൽപ്പന നടത്തി യ രണ്ടുപേരെ ബട്ടരായണപുര പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരാണ് പിടിയിലായ പ്രതികൾ. ഒരാൾ ഇപ്പോഴും ഒളിവിലാണെന്നും, ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ബട്ടരായണപുര ഇൻസ്പെക്ടർ കെ. ജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1440 ഗ്രാം കഞ്ചാവ് പിടികൂടി. പരിശോധനയിൽ, വാറ്റിയെടുത്ത കഞ്ചാവ് ജ്യൂസ് ജെല്ലി, ചോക്ലേറ്റ് എന്നിവയിൽ കലർത്തി വിൽക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

പ്രതികൾ ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളിയിലായിരുന്നു താമസിച്ചിരുന്നത്. മംഗലാപുരത്തിൽ നിന്നുള്ള സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇവർ ബിസിനസ്സ് നടത്തിയിരുന്നത്. പ്രതികൾ കഞ്ചാവ് ലഭ്യമാക്കിയ ഉറവിടത്തെ കുറിച്ചുള്ള അന്വേഷ ണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു പായ്ക്ക് ജെല്ലി കഞ്ചാവിന് ഏകദേശം 6,000 രൂപ വരെയാണ് വിലവരുന്നത്. വായിൽ വെച്ചാൽ ജെല്ലി അലിയും, അതുവഴി കഞ്ചാവിന്റെ സ്വഭാവഗുണങ്ങൾ പ്രവർത്തനം നടത്തുമെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് ഇലയേക്കാളും ഹാഷിഷിനേക്കാളും ശക്തമായ “കിക്ക്” നൽകുന്നവയാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഈ ജെല്ലിക്ക് കഞ്ചാവ് ഇലയേക്കാളും ഹാഷിഷിനേക്കാളും ഉയർന്ന കിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് പോക്കറ്റിൽ സൂക്ഷിച്ചാലും ആരും സംശയിക്കില്ല. പോലീസ് അന്വേഷിച്ചാലും, വിൽപ്പനക്കാരൻ ആരാണെന്നും ഉപഭോക്താവ് ആരാണെന്നും ആദ്യ ദൃഷ്ടിയിൽ അവർക്ക് കണ്ടെത്താനും കഴിയില്ലന്ന് പോലീസ് പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *