Breaking News

ഇരുപതിയൊന്ന് നാൾ പിന്നിട്ട് ചെമ്മരുതി സേവാഭാരതിയുടെ “പ്രാതൽ അന്നയോജന”

വർക്കല :ഇരുപതിയൊന്ന് നാൾ പിന്നിട്ട് ചെമ്മരുതി സേവാഭാരതിയുടെ “പ്രാതൽ അന്നയോജന “പദ്ധതി. കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കോവിഡ് സ്ഥിതീകരിച്ചവർക്കും കൊറന്റൈൻനിൽ കഴിയുന്നവർക്കും പ്രഭാതഭക്ഷണം എത്തിക്കുന്നതിനായി ചെമ്മരുതി സേവാഭാരതി യൂണിറ്റ് തയ്യാറാക്കിയ പദ്ധതിയാണ് “പ്രാതൽ അന്നയോജന” ഈ പദ്ധതിയിലൂടെ ചെമ്മരുതി പഞ്ചായത്തിലെ 19 വാർഡുകളിലുമായി ശരാശരി 350 ഓളം പേർക്കാണ്” പ്രാതൽ അന്നയോജന “യിലൂടെ പ്രഭാതഭക്ഷണം എത്തിക്കുന്നത്.
ഇരുപതിയൊന്നാം ദിവസം പിന്നിട്ടതോടെ ഏഴാംയിരത്തിൽപരം പേർക്ക് പ്രഭാത ഭക്ഷണം എത്തിക്കാൻ സേവാഭാരതി ചെമ്മരുതി യൂണിറ്റിന് സാധിച്ചിട്ടുണ്ട്.ഓരോ ദിവസവും വ്യത്യസ്തവും രുചികരവും ശുദ്ധവുമായ പ്രഭാതഭക്ഷണം തയ്യാറാക്കി അർഹരായവർക്ക് വിതരണം ചെയ്യാൻ തങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സേവാഭാരതി പ്രവർത്തകർ പറയുന്നു. നാൽപതോളം വരുന്ന സേവാഭാരതി പ്രവർത്തകരുടെ അശ്രാന്തപരിശ്രമമാണ് കോവിഡ് കാലത്തെ ഈ സഹായ പദ്ധതികൾക്ക് പിന്നിലുള്ളത്. വെളുപ്പിന് രണ്ടു മണിയോടെ പാചകം ആരംഭിക്കും. അഞ്ച് മണിയോടെ ഭക്ഷണം പാക്കിങ് ജോലികൾ തുടങ്ങും. ഏഴുമണിയോടെ സേവാഭാരതിയുടെ സന്നദ്ധപ്രവർത്തകർ വീടുകളിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങും.
പ്രഭാത ഭക്ഷണം മാത്രമല്ല ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശുപത്രി സേവനവും മരുന്നുകളും എത്തിക്കാനും സേവാഭാരതി സന്നദ്ധപ്രവർത്തകർ ജനങ്ങൾക്കൊപ്പമുണ്ട്.ക്വാറന്റീനിൽ കഴിയുന്നവർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വീടുകളിൽ എത്തിക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായിസേവാഭാരതി ചെമ്മരുതി യൂണിറ്റിന്റെ വാഹനവും സേവന രംഗത്തുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തവും സേവാഭാരതിക്കൊപ്പമുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *