
തിരുവനന്തപുരം : പതിനൊന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനെ കോടതി ആറുവർഷം കഠിന തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവിൽ കഴിയണം. വെള്ളായണി വാളങ്കോട് സ്വദേശി ഉത്തമന് പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരി 21-നായിരുന്നു അക്രമം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ്‍മോഹൻ ഹാജരായി.