Breaking News

വർക്കലയിൽ ട്രെയിൻ തട്ടി മണമ്പൂർ സ്വദേശി മരിച്ചു.

വർക്കല: വർക്കലയിൽ ട്രെയിൻ തട്ടി മണമ്പൂർ സ്വദേശി മരിച്ചു. മണമ്പൂർ മുള്ളറംകോട് ഭദ്രത്തിൽ വീട്ടിൽ സുരേഷിൻറെ മകൻ ആഷിം (32) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞാണ് അപകടം നടന്നത്. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിനു സമീപം വെച്ച് കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ഇൻഡോർ കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ആഷിം മരിച്ചത്. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *