

വര്‍ക്കല: വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് കൗമാരപ്രായക്കാര്‍ക്ക് ദാരുണാന്ത്യം. 2 പേര് ഗുരുതരാവസ്ഥയില്‍. വര്‍ക്കല വെണ്‍കുളം തോട്ടുമുഖം അംബദ്കര്‍ കോളനി അപര്‍ണാ ഭവനില്‍ ആദിത്യന്(18), വെണ്‍കുളം മങ്ങാട്ട് ചരുവിള രഞ്ചിദാസ് ഭവനില്‍ ആനന്ദ് ദാസ്(18), വര്‍ക്കല മുണ്ടയില്‍ തോപ്പുവിള വീട്ടില്‍ ജിഷ്ണു മോന്‍സി(20) എന്നിവരാണ് മരിച്ചത്. ഇടവ മൂടില്ലാവിള കല്ലിന്മേല് വയലില്‍ വീട്ടില്‍ സനോജ്(19), ജനാര്‍ദ്ദനപുരം സ്വദേശിയായ വിഷ്ണു(19) എന്നിവരാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.




തിരുവോണ ദിവസം രാത്രി പതിനൊന്ന് മണിയോടുകൂടി വര്‍ക്കല കുരയ്ക്കണ്ണി ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. ആദിത്യന്, ആനന്ദ് ദാസ്, സനോജ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ജിഷ്ണു മോന്‍സി, വിഷ്ണു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിത്യന്, ആനന്ദ് ദാസ്, ജിഷ്ണു മോന്‍സി എന്നിവര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട മൂന്നുപേരുടെയും മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.




