

വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല ജനാര്‍ദ്ദനപുരം കല്ലായില്‍ വീട്ടില്‍ ശിശുപാലന്റെ മകന്‍ ശരത്ത്(38) ആണ് അറസ്റ്റിലായത്. വര്‍ക്കല മുണ്ടയില്‍ പത്മതീര്‍ത്ഥം റിസോര്‍ട്ടില്‍ കഴിഞ്ഞ 27 നായിരുന്നു സംഭവം. രാത്രി സമയം റിസോര്‍ട്ടിന്റെ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപ വിലവരുന്ന സ്റ്റീല്‍ പൈപ്പുകള്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







