Breaking News

ശിവഗിരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തമിഴ്നാട് സ്വദേശി ആണെന്ന് സംശയിക്കുന്നു

ശിവഗിരി ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക് റൂമിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തമിഴ്നാട് സ്വദേശി ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

ശിവഗിരി തീർത്ഥാടനത്തിന് സമ്മേളനവേദിയാകുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ ഇലക്ട്രിക് റൂമിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ 9 മണിയോടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്. ദിവസങ്ങളോളം പഴക്കം ചെന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഏകദേശം 30 നും 45 നും ഇടയിൽ ആണ് പ്രായം വരുന്നത് എന്നാണ് പോലീസിന്റെ നിഗമനം. അഞ്ച് അടി അഞ്ച് ഇഞ്ചോളം പൊക്കമുണ്ട്. കറുപ്പും ചുവപ്പും കളറുള്ള കള്ളി ഷർട്ടും കറുത്ത പാന്റും ആണ് വേഷം. ഇദ്ദേഹത്തെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിലൂടെ ആളെ തിരിച്ചറിയാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.

ശിവഗിരി മഠത്തിന്റെ ഇലക്ട്രിഷ്യനും പ്ലംബറും കൂടിയായ ബാബുലാൽ ആണ് മൃതദേഹം ആദ്യമായി കാണുന്നത് . അഴുകിയ നിലയിൽ ആണ് റൂമിന്റെ ഭിത്തിയോട് ചാരി മൃതദേഹം കണ്ടത്.
അടഞ്ഞ മുറി ആയത് കൊണ്ട് തന്നെ തലമുടി ആകെ കൊഴിഞ്ഞ നിലയിലാണ്. സമീപത്തെ പാഞ്ചജന്യം മിനി ഓഡിറ്റോറിയത്തിൽ വൈദ്യുതി കണക്ഷൻ നൽകാൻ വേണ്ടിയാണ് ഇലക്ട്രിക്ക് റൂം തുറക്കാൻ എത്തിയത്. റൂമിന്റെ വാതിൽ ചാരിയിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ ജൂണ് 21 ന് യോഗ ദിനത്തോട് അനുബന്ധിച്ചു ഇലക്ട്രിക് റൂം തുറന്നിരുന്നുവെന്നും പിന്നീട് അത് അടയ്ക്കാൻ മറന്നു എന്നുമാണ് ബാബുലാൽ പറയുന്നത്. സാധാരണയായി ഓഡിറ്റോറിയത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്ന അവസരത്തിൽ മാത്രമേ ഈ റൂം തുറക്കാറുള്ളൂ എന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

സമീപ ദിവസങ്ങളിൽ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *