Breaking News

അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്; ദൗത്യത്തില്‍ ഇരുന്നൂറോളം പേര്‍

ബെംഗളൂരു: അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, കരസേന, നാവികസേന എന്നിവയുടെ സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുന്നത്. 31 എന്‍.ഡി.ആര്‍.എഫ് അംഗങ്ങള്‍, 42 എസ്.ഡി.ആര്‍.എഫ് അംഗങ്ങള്‍, കരസേനയുടെ 60 അംഗങ്ങള്‍, നാവികസേനയുടെ 12 ഡൈവര്‍മാര്‍ എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. കര്‍ണാടക അഗ്‌നിരക്ഷാ സേനയുടെ 26 അംഗങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താന്‍ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തില്‍ പരിശോധിക്കും.

പുഴയില്‍ ഇറങ്ങാന്‍ പറ്റുന്ന സാഹചര്യം വന്നാല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധന്‍മാര്‍ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്തുന്നതിനുള്ള ജോലി പൂര്‍ത്തിയാക്കുക.ലോറിയില്‍ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ഐ ബോര്‍ഡ് പരിശോധന തുടങ്ങുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വിവരം.

ഇതിന് മുന്നോടിയായാണ് പരിശോധന. ഐബോഡിനായുള്ള ബാറ്ററി ദില്ലിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാര്‍വാര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഡ്രോണ്‍ പറഞ്ഞി തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ വിവരം ലഭിക്കും. ഇന്നലെ തെരച്ചില്‍ നടത്താന്‍ എത്തിച്ച ബൂം എസ്‌കവേറ്ററിന് പുറമേ ഒരെണ്ണം കൂടി ഇന്ന് സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നൂറോളം വരുന്ന പൊലീസ് സംഘവും ജില്ലാ ഭരണകൂടത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ സാങ്കേതിക സംഘവും സ്ഥലത്തുണ്ട്. പുഴയുടെ അടിയൊഴുക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ദൗത്യസംഘം ആലോചിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *