Breaking News

സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കി; ഉപയോഗിച്ചത് രാസ ദ്രാവകം

കണ്ണൂര്‍: സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിമാരായ ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് വികൃതമാക്കപ്പെട്ടത്. കണ്ണൂര്‍ പയ്യാമ്പലത്താണ് സംഭവം. എന്നാല്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് ഏറ്റവുമധികം വികൃതമാക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളുടെയോ സി.എംപി നേതാവ് എം.വി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി ആരോപിച്ചു. സംഭവത്തില്‍ കേസ് കൊടുക്കുമെന്നും എന്നാല്‍ കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് ജനം തിരിച്ചറിയണമെന്നും പി.കെ.ശ്രീമതി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *