Breaking News

വളർത്തുനായയെ രക്ഷപ്പെടുത്തുന്നതിനി ടെ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

വർക്കല: കിണറ്റിൽ അകപ്പെട്ട വളർത്തുനായയെ രക്ഷപ്പെടുത്തു ന്നതിനിടയിൽ കൈവരി ഇടിഞ്ഞ് കിണറ്റിനകത്ത് അകപ്പെട്ടു പോയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെട്ടൂർ വെന്നികോട് വലയന്റ കുഴിയിൽ എം.എ. ഭവനത്തിൽ അനിതയുടെ ഏകദേശം 100 അടിയിലധികം ആഴമുള്ള കിണറ്റിലാണ് യുവാവ് അകപ്പെട്ടത്.

വടശ്ശേരിക്കോണം, കാറാത്തല സ്വദേശിയായ ഷൈനുഭവനിൽ 31 വയസ്സുള്ള കണ്ണൻ ആണ് കിണറ്റിനകത്ത് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.

വീട്ടിൽ പുതിയതായി കൊണ്ടുവന്ന ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ കിണറ്റിൽ അകപ്പെടുകയും അതിനെ രക്ഷപ്പെടുത്താൻ ഇയാൾ കിണറ്റിൽ ഇറങ്ങുകയുമായിരുന്നു. നായയെ കയറിൽ കെട്ടി മുകളിൽ നിന്നവർ കപ്പി വഴി കയറ്റിയപ്പോൾ കിണറിന്റെ അരച്ചുവരും തൂണുകളും ഏകദേശം 10 അടി ഭാഗത്തെ മണ്ണും തകർന്ന് കിണറിനകത്ത് നിന്ന യുവാവിന്റെ മേൽ പതിക്കുകയായിരുന്നു. കിണറ്റിനകത്ത് അരക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു യുവാവ്.

കിണറ്റിൽ നിന്നും വലിച്ചു കയറ്റുന്നതിനിടയിൽ കല്ലും, മണ്ണും ദേഹത്ത് പതിച്ച് വളർത്തുനായ ഇതിനോടകം ചത്തു. അതീവ അപകടാവസ്ഥയിൽ ഫയർഫോഴ്സ് ഏകദേശം രണ്ടര മണിക്കൂർ കഠിന പ്രവർത്തനത്തിലൂടെ യുവാവിനെ പുറത്തെടുക്കുക യായിരുന്നു. ഇയാൾക്ക് തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, വിനോദ് കുമാർ എന്നിവരാണ് മറ്റു ജീവനക്കാരുടെ സഹായത്തോടെ ഇയാളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവിനെ ഫയർഫോഴ്സ് ആമ്പുലൻസിൽ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സക്കായി പാരിപ്പള്ളി മെക്കൽ കോഡിളേജിലേക്ക് കൊണ്ടുപോയി

Related posts

Leave a Reply

Your email address will not be published. Required fields are marked *