Breaking News

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിൽ

വർക്കല: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതൃസഹോദരൻ അറസ്റ്റിലായി . 14 വയസ്സു പ്രായമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മയുടെ സഹോദരനായ 44 കാരൻ അറസ്റ്റിലായത്.

കലശലായ വയറുവേദനയെ തുടർന്ന് കുട്ടി ഇന്നലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം ഡോക്ടർ മനസ്സിലാക്കിയത്. അയിരൂർ പോലീസിൽ ഡോക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പം അഞ്ചുമാസക്കാലമായി താമസിച്ചു വരികയായിരുന്നു. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ ആളില്ലാത്ത സമയങ്ങളിലായിരുന്നു കുട്ടിയെ പ്രതി നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്

പീഡന വിവരം പുറത്തുപറഞ്ഞാൽ കുന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി യിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു.

പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *