Breaking News

ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണം: ക്ഷേത്ര സമന്വയ സമിതി

കേരള ക്ഷേത്ര സമന്വയ സമിതി നേതൃസംഗമം തൃശൂര്‍ ശിവാശ്രമം മഠാധിപതി സ്വാമി സത്‌സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പാരിപ്പള്ളി: ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള ക്ഷേത്ര സമന്വയ സമിതി ആവശ്യപ്പെട്ടു. പാരിപ്പള്ളി ശിവാശ്രമത്തില്‍ കൂടിയ സംസ്ഥാന നേതൃസംഗമത്തിലാണ് കേരള ക്ഷേത്ര സമന്വയ സമിതി ഇക്കാര്യം ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തരെ ചൂഷണം ചെയ്താണ് സമ്പത്ത് സ്വരൂപിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു മത പാഠശാലകള്‍ ആരംഭിക്കണമെന്നും നേതൃസംഗമം ആവശ്യം ഉന്നയിച്ചു. ബുധനാഴ്ച രാവിലെ 11 ന് ആരംഭിച്ച നേതൃസംഗമം തൃശൂര്‍ ശിവാശ്രമം മഠാധിപതി സ്വാമി സത്‌സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.

നേതൃയോഗത്തില്‍ ക്ഷേത്ര സമന്വയ സമിതി പുതിയ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുത്തു. ആലംകോട് ദാനശീലനെ സംസ്ഥാന പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റായി കൊടശ്ശനാട് മുരളി (ആലപ്പുഴ)യും, ജനറല്‍ സെക്രട്ടറിമാരായി ഡോ: ദിനേശ് കര്‍ത്ത(എറണാകുളം), പനയ്ക്കല്‍ മോഹനന്‍(കോട്ടയം), പി.റ്റി.രത്‌നാകരന്‍(കണ്ണൂര്‍) എന്നിവരും വൈസ് പ്രസിഡന്റുമാരായി രാജേന്ദ്രന്‍ അനകര (കോട്ടയം), ശിവശങ്കരമേനോന്‍(പാലക്കാട്), മന്നത്ത് രാജന്‍ സ്വാമികള്‍(കോഴിക്കോട്) എന്നിവരും, സെക്രട്ടറിമാരായി അജി പൗഡിക്കോണം(നിരുവനന്തപുരം), ലസിത പാലയ്ക്കല്‍(കണ്ണൂര്‍), അശ്വതി ഗുപ്ത(മലപ്പുറം), മധുസൂദനന്‍ തിരുമേനി(കോഴിക്കോട്), ട്രഷറര്‍ ആയി ജയചന്ദ്രന്‍ കിഴക്കനേല (കൊല്ലം)യും, സെന്റര്‍ അംഗങ്ങളായി മാധവന്‍ നമ്പൂതിരി(കാസര്‍ഗോഡ്), പി.പി.നിര്‍മ്മലന്‍(കോട്ടയം) പി.എ.ഹരികുമാര്‍(ഇടുക്കി) എന്നിവരെയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *