വർക്കലയിൽ ബന്ധുവിന് മദ്യം വാങ്ങി നൽകിയതിനെ ചോദ്യം ചെയ്ത യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു

വർക്കല : ബന്ധുവിന് മദ്യം വാങ്ങി നൽകിയതിനെ ചോദ്യം ചെയ്ത യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടു പ്രതികളെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. റാത്തിക്കൽ എരുക്കുവിള വീട്ടിൽ ഹമീദ് മകൻ റിയാദ്( 60 ) താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത് .
റാത്തിക്കൽ മുടിയിലഴികം വീട്ടിൽ യൂസഫ് മകൻ സാബിൻ (41) എന്നയാളിന്റെ ബന്ധുവായ ഷാജഹാന് ബാറിൽ കൊണ്ടുപോയി മദ്യം വാങ്ങി നൽകിയതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ സാബിനെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വർക്കല റാത്തിക്കൽ ഭാഗത്തു വച്ചായിരുന്നു സംഭവം .
ആക്രമണത്തിനിടയിൽ റിയാദ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാബിന്റെ കഴുത്തിൽ ആഞ്ഞു കുത്തിയ സമയംതന്നെ ഒഴിഞ്ഞുമാറിയെങ്കിലും കഴുത്തിന് മാരകമായ മുറിവേറ്റു . പരിക്കുപറ്റിയ സാബിൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . വർക്കല പോലീസ് ക്രൈം.936/2022 U/S 341,323,324,294(b),308 &34 IPC പ്രകാരം കേസ്സ് രെജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു