

വർക്കല:ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് മുൻ പ്രസിഡന്റും ശിവഗിരി മഠത്തിലെ ഏറ്റവും മുതിർന്ന സന്യാസിയുമായിരുന്ന സ്വാമി പ്രകാശാനന്ദയുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സമാധിയിരുത്തി. ബുധനാഴ്ച ഉച്ചയോടെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം ശിവഗിരി മഠത്തിലെത്തിച്ചു. ശാരദാ മഠത്തിന് പുറകിലെ മിനി ഹാളിൽ പൊതുദർശനത്തിന് വച്ച മൃതശരീരത്തിൽ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.ശിവൻകുട്ടി അന്ത്യോ പചാരമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,മന്ത്രിമാരായ സജി ചെറിയാൻ,കെ.എം വാസവൻ,കെ.എം ബാലഗോപാൽ,ജി.ആർ അനിൽ,ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻമന്ത്രിമാരായ രമേശ് ചെന്നിത്തല,വി.എസ്.ശിവകുമാർ, എം.പിമാരായ അടൂർ പ്രകാശ്,കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കെ.ബാബു, എം.വിൻസന്റ്,അഡ്വ.വി.ജോയി, പി.സി. വിഷ്ണുനാഥ്,ഒ.എസ്.അംബിക,മുൻ എം.എൽ.എ വർക്കല കഹാർ,മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ,വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷാജഹാൻ, വി.എസ് ശിവകുമാർ,ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, വി.വി രാജേഷ്,
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി വിശാലാനന്ദ ,സ്വമി സൂക്ഷ്മാനന്ദ, സച്ചിദാനന്ദ സ്വാമികൾ തുടങ്ങി ഒട്ടേറെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
വൈകുന്നേരം അഞ്ചോടെ മൃതശരീരം ശിവഗിരി മഠത്തിന്റെ സമാധി പറമ്പിലെത്തിച്ച് സമാധിയിരുത്തി.ഔദ്യോഗിക ബഹുമതികളോയാണ് സമാധിയിരുത്തൽ ചടങ്ങ് നടന്നത്. ശിവഗിരിയിലെ സന്യാസിമാരും ബ്രഹ്മചാരികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. …