

തൃശൂര്‍: ഇ.ഡി അന്വേഷണം തന്നെ സഹായിക്കാനെന്ന ആരോപണത്തിന് പിന്നില്‍ കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരെന്ന് സുരേഷ് ഗോപി. ഇ.ഡി വന്നശേഷമല്ല ഞാനീ വിഷയം ഉയര്‍ത്തിയതെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയിരുന്നു.

ഞാന്‍ പഴയ എസ് എഫ്ഐക്കാരനാണ്. അത് വിജയനും, നായനാര്‍ക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കനത്ത മഴയിലും വന്‍ ജനാവലി യാത്രയെ അനുഗമിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം തിരിച്ചു കിട്ടാതെ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു പദയാത്ര തുടങ്ങിയത്. പിന്നാലെ ബംഗ്ലാവ് സെന്ററിലെ ഗാന്ധി പ്രതിമയില്‍ പുഷ്പങ്ങളര്‍പ്പിച്ചു. രാഷ്ട്രീയമല്ല, മനുഷ്യത്വമാണ് പദയാത്രയ്ക്ക് കാരണമെന്നും സഹകരണ അഴിമതിക്കെതിരെ സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

