
തിരുവനന്തപുരം: സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. തിരുവനന്തപുരം വെങ്ങാനൂരിലെ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ സംസ്ഥാനതല സഹവാസ ക്യാമ്പായ “ഐക്യ 2026” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ഉപകരിക്കുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിൽ കേരള പോലീസിന്റെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതിക്ക് സമാനമായ മറ്റൊരു പദ്ധതിയില്ലെന്നും, ഇത് ദേശീയതലത്തിൽ നടപ്പാക്കേണ്ട മാതൃകാപരമായ പദ്ധതിയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ആറു ദിവസത്തെ ക്യാമ്പ് കേഡറ്റുകളുടെ വ്യക്തിത്വ വികസനത്തിന് സഹായകരമാകുകയും അവരെ പുതിയ വ്യക്തികളാക്കി മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐക്യ” എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മത, ജാതി, ലിംഗഭേദമന്യേ വിദ്യാർത്ഥികളെ മുന്നേറ്റത്തിന്റെ പാതയിൽ ഒരുമിപ്പിക്കാൻ ക്യാമ്പിന് കഴിയുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുത്ത 939 കേഡറ്റുകളാണ് വാർഷിക റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്. ‘ലിംഗസമത്വം’ (Gender Inclusivity) എന്നതാണ് ഇത്തവണത്തെ ക്യാമ്പിന്റെ മുഖ്യ പ്രമേയം. മേയ് 25-ന് നടക്കുന്ന പരേഡോടെ ക്യാമ്പ് സമാപിക്കും.

കേഡറ്റുകളുടെ വ്യക്തിത്വ വികാസവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ വിവിധ സെഷനുകളിലൂടെ സംവദിക്കും.വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, പി.ടി, പരേഡ്, ഫീൽഡ് വിസിറ്റ്, ഇൻഡോർ-ഔട്ട്ഡോർ ക്ലാസുകൾ, സൂമ്പാ, യോഗ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.

ഉദ്ഘാടന ചടങ്ങിൽ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് സ്വാഗതവും ഇക്കണോമിക് ഒഫൻസ് വിഭാഗം ഐ.ജിയും എസ്.പി.സി നോഡൽ ഓഫീസറുമായ എസ്. അജിത ബീഗം നന്ദിയും അറിയിച്ചു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി ഹർഷിത അട്ടല്ലൂരി, വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …