Breaking News

ശക്തമായ കാറ്റിൽ വർക്കല റെയിൽവേ സ്റ്റേഷൻ ഷെൽട്ടറിന്റെ മേൽക്കൂര പാളികൾ പറന്നു

വർക്കല: ശക്തമായ കാറ്റിൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരുന്ന ഷെൽട്ടറിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ പറന്നു പോയി. ഞായറാഴ്ച വൈകുന്നേരം 5.15 നായിരുന്നു സംഭവം. ഷെൽട്ടറിന്റെ മേൽക്കൂരയിലെ മൂന്നോ നാലോ പാളികളാണ് ശക്തമായ കാറ്റിൽ ഇളകിത്തെറിച്ച് പറന്നത്.

സംഭവസമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മേൽക്കൂര തകർന്ന ഭാഗത്തിന് സമീപം ഉണ്ടായിരുന്ന യാത്രക്കാരെ മാറ്റിനിർത്തുകയും പ്രദേശം കയർ കെട്ടി വേർതിരിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഷെൽട്ടറിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ റെയിൽവേ അധികൃതർ ആരംഭിച്ചതായി വിവരം ലഭിച്ചു. ശക്തമായ കാറ്റിനെ തുടർന്നുണ്ടായ സംഭവത്തിൽ യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *