
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത്തരം ഇടിമിന്നലുകള്‍ അപകടകാരികളാണ്. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിലും വീടിന്റെ ടെറസുകളിലും നില്ക്കാന് പാടില്ല, ലോഹ വസ്തുക്കളുടെ സാമീപ്യവും സ്പര്‍ശനവും പാടില്ല, വൈദ്യുതി ഉപകരണങ്ങളുടെ കണക്ഷന് വിച്ഛേദിക്കുക, വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുക. മലയോര മേഖലയിലാണ് ഇടിമിന്നല്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍.