Breaking News

പിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ

ജോലി ചെയ്യുന്നതിന് മടി കാണിച്ച മകനെ വഴക്ക് പറഞ്ഞ പിതാവി നെ അതിക്രൂരമായി കൊലപ്പെടുത്തി 18 വയസ്സുകാരനായ മകൻ. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ മംഗലൗർ സ്വദേശിയായ സലീമിനെ(62)യാണ് മകൻ മുഷാഹിർ(18) കൊലപ്പെടുത്തിയത്. ​ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലായിരുന്നു കൊല്ലപ്പെട്ട സലീം ജോലി ചെയ്തിരുന്നത്. സലീമിന്റെ കുടുംബവും ഒഴിവു സമയങ്ങ ളിൽ ഈ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു.

ഞായറാഴ്ച്ച മകനെയും കൂട്ടി ഇഷ്ടികച്ചൂളയിൽ സലീം ജോലിക്ക് പോയിരുന്നു. എന്നാൽ മകൻ ജോലി ചെയ്യാതെ മടിപിടിച്ചിരുന്നത് സലീമിനെ പ്രകോപിപ്പിച്ചു. ഇത് ചോദ്യം ചെയ്തുകൊണ്ട് മകനെ വഴക്കു പറഞ്ഞതിനാണ് മൺവെട്ടികൊണ്ട് മുഷാഹിർ സലീമിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. പിന്നീട് ഇയാൾ ഓടി രക്ഷപ്പെട്ടു . സംഭവത്തിൽ പൊലീസ് പ്രതിയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *