
കായംകുളം: സോളാര്‍ കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട.ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രി കായംകുളം രാമപുരത്തെ ലെവല്‍ ക്രോസില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ആയിരിക്കുമ്പോള്‍ ഇയാള്‍ സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് ഒരു കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസ് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. സോളാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടും ഇയാള്‍ ആരോപണങ്ങള്‍ നേരിട്ടിരുന്നു. സരിത എസ്.നായരുടെ ലാപ്‌ടോപ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയാലുടെ ഫ്‌ളാറ്റിലും കായംകുളത്തും ഹരിപ്പാടമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. സോളാര്‍ കേസ് അന്വഷിക്കുന്ന കമ്മീഷനും ഇയാള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.