
വര്‍ക്കല: പാരിപ്പള്ളി-വര്‍ക്കല ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തില്‍ എസ്.എന്‍.ഡി.പിയും പങ്കുചേര്‍ന്നു. റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പാരിപ്പള്ളി എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച നടന്ന സമര പരിപാടികള്‍. പാരിപ്പള്ളി എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച നടന്ന സമരപരിപാടികള്‍. എസ്.എന്‍.ഡി.പി ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

കെ.മണിദാസ് അധ്യക്ഷത വഹിച്ചു. ആര്‍.ഗാന്ധി, ആലപ്പാട്ട് ശശി, ശ്രീലാല്‍, ശാന്തികുമാര്‍, ശശിധരന്‍ മൂഴിക്കര, കബീര്‍ദാസ് എന്നിവര്‍ സംസാരിച്ചു. സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ.എസ്.ആര്‍.അനില്‍കുമാര്‍, വി.മണിലാല്‍, പാരിപ്പള്ളി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച ‘മൈത്രി’യുടെ ആഭിമുഖ്യത്തിലുള്ള സത്യാഗ്രഹ സമരം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്യും.