Breaking News

വക്കത്ത് കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി

വക്കം: വക്കത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്തികൂടം കണ്ടെത്തി. വക്കം ചെറിയ പള്ളിയ്ക്ക് സമീപം കൊന്നക്കുട്ടം വീട്ടിൽ സലാഹുദ്ദീന്റെ കിണറ്റിലാണ് അസ്തികൂടം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇവിടെ ആൾ താമസമില്ല. ഒരേക്കറോളം വലിപ്പമുള്ള പറമ്പിൽ രണ്ട് ദിവസം മുമ്പ് തെങ്ങിൻ തൈകൾ നടാനാരംഭിച്ചു. കിണർ നശിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ പുത്തൻനട സ്വദേശി കുട്ടപ്പനെ കിണർ വൃത്തിയാക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. കിണറിൽ നിന്നും അസ്തികൂടം മുഴുവനും പുറത്ത് വന്നിട്ടും ജോലിക്കാർ തിരിച്ചറിഞ്ഞില്ല. കിണർ വൃത്തിയാക്കി വല കൊണ്ട് മൂടുന്നതിനിടയിലാണ് തലയോട്ടി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കടയ്ക്കാവൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് സൈന്റിസ്റ്റ് കാളിയമ്മയുടെ നേതൃത്വത്തിൽ കിണറും , പരിസരവും പരിശോധിച്ചു. അസ്തികൂടത്തോടപ്പം ധരിച്ചിരുന്ന ഷർട്ടും മുണ്ടും കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും തിരിച്ചറിയൽ രേഖയും കണ്ടെത്തി. വർക്കല ഡി വൈ എസ് പി. പി.നിയാസിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. മോർച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *