Breaking News

ശിവഗിരി തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവുമായി ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങൽ : 92- മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ നിന്നും വർക്കലയിലേക്ക് കെ.എസ്.ആർ.ടി.സി യിലും , സ്വകാര്യ ബസുകളിലും യാത്ര ചെയ്യുന്ന തീർത്ഥാടകർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു. തീർത്ഥാടന ദിവസങ്ങളിൽ പതിവിലും വ്യത്യസ്തമായി വൻ ജനത്തിരക്കാണ് ബസുകളിൽ അനുഭവപ്പെടുക. അതുകൊണ്ടു തന്നെ ബസുകളിൽ മോഷ്ടാക്കളുടെ സാന്നിധ്യവും സജീവമായിരി ക്കും.

മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും, സ്വന്തം വിലപ്പെട്ട സാധന സാമഗ്രികൾ നഷ്ടപ്പെടാതിരിക്കുന്നതിനും ജനങ്ങളോരുത്തരും സദാ ജാഗ്രത പുലർത്തണമെന്ന് ആറ്റിങ്ങൽ എസ് എച്ച് ഓ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർക്കും ആറ്റിങ്ങൽ പോലീസ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ്സിനുള്ളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പ്രവർത്തനസജ്ജമാണോ എന്ന് ഉറപ്പുവരുത്തണമെന്നും ജീവനക്കാർക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബസ്സിനുള്ളിലും പുറത്തും മനപ്പൂർവ്വം തിക്കുംതിരക്കും ഉണ്ടാക്കുന്ന വരെ ശ്രദ്ധയിൽപ്പെട്ടാൽ അവരെ കർശനമായി നിരീക്ഷിക്കണ മെന്നും പോലീസ് ബസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസ്സിനുള്ളിലേക്ക് കയറുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും മനപ്പൂർവമായി തിക്കുംതിരക്കും സൃഷ്ടിക്കുന്നത് മോഷ്ടാക്കളുടെ സ്ഥിരം തന്ത്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും ആറ്റിങ്ങൻ എസ്.എച്ച് ഓ ഗോപകുമാർ ജി. അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *