Breaking News

ശിവഗിരി തീര്‍ത്ഥാടനം: കെ.എസ്.ഇ.ബി.എല്ലിന്റെ പവലിയന്‍ ഉദ്ഘാടനം അഡ്വ:വി.ജോയി നിര്‍വഹിച്ചു

വര്‍ക്കല: 91 മത് ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കെ.എസ്.ഇ.ബി.എല്‍ ഒരുക്കിയ എക്‌സിബിഷന്‍ പവലിയന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3:30 മണിക്ക് വര്‍ക്കല എം.എല്‍.എ. അഡ്വ:വി.ജോയി നിര്‍വഹിച്ചു. എക്‌സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമികള്‍ ദീപം തെളിച്ച് നിര്‍വഹിച്ചു.

തുടര്‍ന്ന് വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ലാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ശിവഗിരി വാര്‍ഡ് കൗണ്‍സിലര്‍ രാജി.ആര്‍, എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം.ജയരാജു, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ മണിരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ തിരുവനന്തപുരം വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബിജു.ആര്‍.ആര്‍ സ്വാഗതവും ആറ്റിങ്ങല്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാ ജി.നായര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *