Breaking News

ആറ്റിങ്ങലിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്കു പരിക്ക്; വീട്ടമ്മ തീവ്രപരിചരണ വിഭാഗത്തിൽ

ആറ്റിങ്ങൽ: ഇടിമിന്നലേറ്റ് സഹോദരങ്ങൾക്കു പരിക്കേറ്റു. കടയ്ക്കാവൂർ പഞ്ചായത്ത് പരിധിയിലെ കീഴാറ്റിങ്ങൽ മണ്ണറ എസ്.ബി.ഭവനിൽ ബിന്ദുലേഖ (53), സഹോദരൻ സതികുമാർ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിന്ദുലേഖ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകുന്നേരം 4.40 നായിരുന്നു സംഭവം. വീടിനു പുറത്ത് മുൻവശത്തുള്ള വരാന്തയിലിരുന്ന് ബിന്ദുലേഖയും സഹോദരങ്ങളും ചേർന്ന് പൂക്കൾ കെട്ടുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
ബിന്ദുലേഖയുടെ നെഞ്ചിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റു. സതികുമാറിന്റെ കാലിലെ മസിലിൻ്റെ മർമ്മഭാഗത്താണ് പൊള്ളലേറ്റത്.

സംഭവത്തെത്തുടർന്ന് ഇരുവരെയും ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ബിന്ദുലേഖയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിന്ദുലേഖ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സതികുമാറിനെ പിന്നീട് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *