Breaking News

ശിഹാബ് തങ്ങള്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ കാവലാള്‍: അഡ്വ.കണിയാപുരം ഹലീം

നെടുമങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രതീകവും, മതസൗഹാര്‍ദ്ദത്തിന്റെ അംബാസിഡറും ആയിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.കണിയാപുരം ഹലീം
അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കന്യാകുളങ്ങര ലീഗ് ഹൗസില്‍ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊടിയില്‍ ഹസന്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ കന്യാകുളങ്ങര ഷാജഹാന്‍, എസ്.എ.വാഹിദ്, എസ്.എഫ്.എസ്.എ തങ്ങള്‍, അലികുഞ്ഞ് ഹാജി, നെടുമങ്ങാട് എം.നസീര്‍, പുലിപ്പാറ യൂസഫ്, കുഴിവിള നിസാമുദ്ദീന്‍, വെമ്പായം സലാം, കരകുളം അബ്ദുല്‍ കലാം, സഫീര്‍ പുന്നമൂട്ടില്‍, ഷെരീഫ് വെമ്പായം, ഗദ്ദാഹി വെമ്പായം, ജവാദ്, മുഹമ്മദ് ബഷീര്‍, ഷാഹുല്‍ഹമീദ്, ഷാജഹാന്‍ പോത്തന്‍കോട്, ഷാഹുല്‍ കഴക്കൂട്ടം, സുബൈര്‍ വെമ്പായം, ആലുവിള വാഹിദ്, മുഹമ്മദ് റാസിന്‍, ഷാജഹാന്‍ മര്‍ഹബ, അസീം നെടുമങ്ങാട്, ഷംനാദ്, അബ്ദുല്‍ ഹക്കീം, വട്ടപ്പാറ ശ്രീകുമാര്‍, സലിം തുടങ്ങിയവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *