കാരേറ്റ് : പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലെ അരിവാരിക്കുഴി വാർഡിൽ തൊഴിലുറപ്പ് ജോലിയിലിരിക്കെ പാമ്പുകടിയേറ്റ് മരിച്ച ഷീലയുടെ കുടുംബത്തിന് തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽനിന്ന് 75,000 രൂപ അനുവദിച്ചു.

അടൂർ പ്രകാശ് എം.പി. തുക ഷീലയുടെ ഭർത്താവ് തമ്പിക്കു കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജി.ശാന്തകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡൻറ് എ.അഹമ്മദ് കബീർ, ജില്ലാപ്പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ, വികസന സ്ഥിരംസമിതി അധ്യക്ഷ സി.രുഗ്മിണിയമ്മ, ബ്ലോക്ക് പഞ്ചായത്തംഗം ബദ്ഷ, വാർഡംഗങ്ങളായ എസ്.സുസ്മിത, ബി.ജയചന്ദ്രൻ, ജി.രവീന്ദ്ര ഗോപാൽ, എ.എസ്.ആശ, മെഡിക്കൽ ഓഫീസർ ഗീതാകുമാരി, തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എൻജിനിയർ അനില, വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.