

ആറ്റിങ്ങൽ: നവ കേരളസദസ്സിൽ പ്രഭാതയോഗത്തിൽ ആറ്റിങ്ങൽ പോളി പ്രിൻസിപ്പലും സാഹിത്യകാരനുമായ ഷാജിൽ അന്ത്രു അവതരിപ്പിച്ച തൊഴിൽ രഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കാനായി അവതരിപ്പിച്ച തൊഴിൽ മിഷൻ പദ്ധതി ശ്രദ്ധ നേടി .ആറ്റിങ്ങൽ പോളിടെക്നിക് പ്രിൻസിപ്പൽ എന്ന നിലയിൽ കേരളം സർക്കാർ 2019 ന് നടപ്പിലാക്കാൻ നിർദേശിച്ച “ഇൻഡസ്ടറി ഓൺ ക്യാമ്പസ്” , “പഠനത്തോടൊപ്പം സമ്പാദ്യം ” എന്ന രണ്ട് പദ്ധതികൾക്കു കേരളത്തിൽ ആദ്യമായി രൂപം കൊടുത്തതും നടപ്പിലാക്കിയതും ഇദ്ദേഹമാണ്.ഒരു മാതൃക പോലും നമ്മുടെ മുന്നിൽ ഇല്ലാതിരുന്നിട്ടും, ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെയും , ആറ്റിങ്ങൽ ജനപതിനിധികളുടെയും പൂർണ പിന്തുണയോടെ ആറ്റിങ്ങൽ പോളിടെക്നിക് ഇത് യാഥാർഥ്യമാക്കിയെടുത്തു. എന്ന് മാത്രമല്ല ഈ പ്രവർത്തനത്തിന് I2OR എന്ന റിസർച്ച് സംഘടനാ അന്താരാഷ്ട്ര പുരസ്കാരവും നേടി.
ഈ പദ്ധതിയുടെ പ്രവർത്തനത്തിനിടയിൽ നടത്തിയ പഠനത്തിൻ്റെ ഫലമാണ് ആണ് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച തൊഴിൽ മിഷൻ എന്ന ആശയം. പാഠശാലകൾക്കും, ഉന്നത-പൊതു വിദ്യാഭ്യാസ തലത്തിലും, സാമൂഹ്യ നീതി തലത്തിലും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണിത്. മത്സ്യത്തൊഴിലാളി മേഖല , ചെറുകിട വ്യാപാരി മേഖല , , കാർഷിക മേഖല , ടൂറിസം മേഖല എന്നിവയ്ക്ക് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകണമെന്ന് ഷാജിൽ അന്ത്രു അഭിപ്രായപ്പെട്ടു.
തൊഴിൽ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ഠിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തി തൊഴിൽ മിഷൻ എന്ന ആശയത്തിന്റെ സാദ്ധ്യതകൾ പരിഗണിക്കണമെന്ന ഷാജിൽ അന്ത്രുവിന്റെ ഈ ആശയം സർക്കാർ ചെയ്യുമെന്ന് മുഖ്യമത്രി യോഗത്തിലും, നവകേരള ഡയറി വഴിയും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി .

